
ഭക്തപൂർ ദർബാർ സ്ക്വയർ
ഭക്തപൂർ കിംങ്ഡത്തിലെ റോയൽ പാലസ്സിന് മുമ്പിലായുള്ള ഒരു വിപണിസ്ഥലമാണ് ഭക്തപൂർ ദർബാർ സ്ക്വയർ. ഇത് സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. നേപ്പാളിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു താഴ്വരയിലെ മൂന്ന് ദർബാർ സ്ക്വൊയറുകളിൽ ഒന്നുകൂടിയാണ് ഇത്, അവ് മൂന്നും യുനെസ്കോയുടെ പൈതൃക സ്ഥാനം നേടിയവയാണ്. ബോദ്ഗോവൻ എന്നറിയപ്പെടുന്ന ഭഗത്പൂർ നഗരത്തിൽ തന്നെയാണ് ഭക്തപൂർ ദർബാർ സ്ക്വയർ സ്ഥിതിചെയ്യുന്നത്. കാഠ്മണ്ഡുവിന്റെ കിഴക്ക് 13 കിലോമീറ്റർ വരെ ഈ ദർബാർ സ്ക്വൊയർ വ്യാപിച്ചുകിടക്കുന്നു. ഈ ചതുരത്തിന് ഉപചതുരങ്ങളായി നാല് ചതുരങ്ങൾ കൂടിയുണ്ട്, അവയടങ്ങുന്ന മുഴുവൻ പ്രദേശത്തെ ബഗത്ത്പൂർ ദർബാർ സ്ക്വൊയർ എന്നറിയപ്പെടുന്നു, കൂടാതെ ഇതുതന്നെയാണ് കാഠ്മണ്ഡു താഴ്വരയിൽ ഏറ്റവും സന്ദർശകരുള്ള ഒരു ഇടം.